1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Indian stock market surge after Middle east peace deal

സമാധാനം തെളിഞ്ഞു, ഓഹരിവിപണികളിൽ കുതിപ്പ്, നിക്ഷേപകർക്ക് നേട്ടം 8 ലക്ഷം കോടി

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 8 ലക്ഷം കോടി രൂപയാണ് ഉയര്‍ന്നത്.

Bombay Stock Exchange
പശ്ചിമേഷ്യയില്‍ സമാധാന സാധ്യതകള്‍ തെളിഞ്ഞതോടെ വലിയ കുതിപ്പ് നടത്തി ഓഹരിവിപണി. തിങ്കളാഴ്ച വ്യാപാരത്തിനിടെ 1,100ലധികം പോയിന്റിന്റെ നേട്ടമാണ് സെന്‍സെക്‌സില്‍ ഉണ്ടായത്. നിഫ്റ്റി 24,000 പിന്നിടുകയും ചെയ്തു. ഇറാന്‍- യുഎസ് സമാധാന കരാറിനുള്ള സാധ്യത തെളിഞ്ഞതിന് പിന്നാലെ അസംസ്‌കൃത എണ്ണവില  കുറഞ്ഞതും കുതിപ്പിന് കാരണമായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 8 ലക്ഷം കോടി രൂപയാണ് ഉയര്‍ന്നത്.
 
 വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ നിഫ്റ്റിയിലും സെന്‍സെക്‌സിലും 1.5 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഇന്ത്യ വിക്‌സ് 4 ശതമാനം ഇടിഞ്ഞതോടെ കൂടുതല്‍ സന്തുലിതമായ വിപണിയിലെത്തി എന്ന സൂചനയും നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. സമാധാന കരാറിന് തുടര്‍ന്ന് 5 ശതമാനമാണ് ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞത്. ഡബ്യുടിഐ ക്രൂഡ് 6 ശതമാനം താഴ്ന്ന് 80 ഡോളറിലെത്തി. ആഗോളവിപണികളില്‍ ജപ്പാനിലെ നിക്കി 5 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 6 ശതമാനവും നേട്ടമുണ്ടാക്കി.ALSO READ: ഒമാന്‍ തീരത്ത് മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം: യുഎസ് ഏകദേശം 60 തവണ ടാങ്കറിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ..?, ഇസ്രായേലിനെ രക്ഷിച്ചത് അമേരിക്ക, നന്ദിയുണ്ടായിരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്