1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Indian oil forms lose rs 1600 cr daily

ഒരു ലിറ്റർ പെട്രോളിന് നഷ്ടം 18 രൂപ!, തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില കുത്തനെ ഉയർന്നേക്കും

ദിവസങ്ങള്‍ക്ക് മുന്‍പ് ബാരലിന് 120 ഡോളറിലേക്ക് കുതിച്ച എണ്ണവില നിലവില്‍ 100 ഡോളറിനും 95 ഡോളറിനും ഇടയിലാണ്.

petrol diesel crisis
ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടും പൊതുമേഖല എണ്ണകമ്പനികള്‍ വില വര്‍ധിപ്പിക്കാതെ തുടരുന്നതില്‍ കമ്പനികള്‍ക്കുള്ള നഷ്ടം പെട്രോള്‍ ലിറ്ററിന് 18 രൂപയായും ഡീസലിന് 35 രൂപയായും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ബാരലിന് 120 ഡോളറിലേക്ക് കുതിച്ച എണ്ണവില നിലവില്‍ 100 ഡോളറിനും 95 ഡോളറിനും ഇടയിലാണ്.
 
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ധനവിലയുടെ നിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കിയിരുന്നെങ്കിലും ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം,ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ 2022 ഏപ്രില്‍ മുതല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബാരലിന് 100 ഡോളറിന് മുകളില്‍ ആഗോള എണ്ണവില ഉയര്‍ന്നെങ്കിലും ഇത് 70 ഡോളറിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ എണ്ണവില അതിന്റെ പീക്കിലേക്ക് ഉയര്‍ന്ന സമയത്ത് 3 കമ്പനികള്‍ക്കും പ്രതിദിനം 2400 കോടിയുടെ നഷ്ടം നേരിട്ടിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ പെട്രോളിയത്തിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറയ്ക്കുകയായിരുന്നു.
 
ഭാഗികമായി നഷ്ടം ചുരുക്കാനായെങ്കിലും കമ്പനികള്‍ക്ക് ഇത് പ്രതിദിനം 1600 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ബാരലിന് ഓരോ ഡോളര്‍ കൂടുമ്പോഴും ലിറ്ററിന് 6 രൂപ വീതമാണ് എണ്ണ കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നത്. പശ്ചിമബംഗാള്‍,തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകള്‍ക്ക് ശേഷമാകും രാജ്യത്ത് എണ്ണ വില ഉയരുക എന്നാണ് സൂചന.
About Writer
Jithin Raj
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ, പഴയസ്ഥിതി പുനസ്ഥാപിക്കണം