അനുബന്ധ വാര്‍ത്തകള്‍
- ഇത്തരം രാജ്യങ്ങള്‍ സ്വന്തം അന്തസിനെകുറിച്ച് ചിന്തിക്കണം: ഓപ്പറേഷന് സിന്ദൂരിനിടെ പാകിസ്ഥാനെ ചൈന സഹായിച്ചതില്‍ മറുപടിയുമായി ഇന്ത്യ
- ഇന്ത്യക്ക് 60 ദിവസത്തെ ക്രൂഡ് ഓയിലും എല്‍എന്‍ജിയും 45 ദിവസത്തെ എല്‍പിജിയും ഉണ്ട്: പെട്രോളിയം മന്ത്രി
- പശ്ചിമേഷ്യന്‍ പ്രതിസന്ധി: സ്വര്‍ണത്തിന്റെ തീരുവ ഉയര്‍ത്തിയേക്കും, ഇന്ധനവില കൂട്ടാന്‍ സാധ്യത
- പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി
- തോൽക്കാനുള്ള മുംബൈയുടെ ശ്രമങ്ങൾ പാഴായില്ല, ആർസിബിക്കെതിരെ അവസാന ബോളിൽ ലജ്ജിപ്പിക്കുന്ന തോൽവി, പ്ലേ ഓഫ് കാണാതെ പുറത്ത്
സ്വർണവില കുതിക്കും, ഇറക്കുമതി തീരുവ 10 ശതമാനം ഉയർത്തി കേന്ദ്രസർക്കാർ
രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമായി സ്വര്‍ണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തി കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണം, വെള്ളി എന്നിവയുള്‍പ്പടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ 10 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.
ഇതിന് പുറമെ 5 ശതമാനം അഗ്രികള്‍ച്ചര്‍ ഇന്ഫ്രാന്ട്രക്ചര് ഡെവലെപ്പ്മെന്റ് സെസ് കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ 15 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരായ രൂപയുടെ മൂല്യത്തകര്‍ച്ച ഒഴിവാക്കാനാണ് നടപടി. നേരത്തെ ഒരു വര്‍ഷത്തേക്കെങ്കിലും സ്വര്‍ണം വാങ്ങുന്നത് പരമാവധി കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൗരന്മാരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതോടെ വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വന്‍ വര്ധനവുണ്ടാകുവാനുള്ള സാധ്യത ഉയര്‍ന്നു. സ്വര്‍ണത്തിന് പുറമെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഷെഡ്യൂള്‍ 200ല്‍പ്പെട്ട എല്ലാ വിലകൂടിയ ലോഹങ്ങള്‍ക്കും വില ഉയരും.