പ്രീമിയം 7 സീറ്റർ എസ്‌യുവി പാലിസേഡിനെ ഇന്ത്യൻ വിപണിയിലെത്തിയ്ക്കാൻ ഹ്യൂണ്ടായ്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 20 മെയ് 2020 (12:36 IST)
ഇന്ത്യൻ വാഹന വിപണിയിൽ ആധിപത്യം വർധിപ്പിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടയ്. അടുത്തിടെയാണ് ക്രെറ്റയുടെ പരിഷ്കരിച്ച പതിപ്പിനെ ഹ്യുണ്ടായ് വിപണിയിൽ അവതരിപ്പിച്ചത്. മികച്ച ബുക്കിങ് വാഹനം സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ആഗോള വിപണിയിലുള്ള പ്രീമിയം സെവൻ സീറ്റർ എസ്‌യുവി പാലിസേഡിനെ ഇന്ത്യയിൽ എത്തിയ്ക്കാൻ ഒരുങ്ങുകയാണ് ഹ്യൂണ്ടായ്.

ഓട്ടോകാര്‍ ഇന്ത്യ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ഇന്റര്‍വ്യൂവിലാണ് ഹ്യുണ്ടായി സെയില്‍സ് ആന്‍ഡ് സര്‍വ്വീസ് വിഭാഗം മേധാവി തരുണ്‍ ഗാര്‍ഗ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്. ഹ്യൂണ്ടായിയുടെ ഫ്ലാഗ്‌ഷിപ് മോഡലായി ആയിരിയ്ക്കും പാലിശേഡ് ഇന്ത്യയിലെത്തുക.


ആഡംബര എസ്‌യുവികളോട് കിടപിടിക്കുന്ന പ്രീമിയം എസ്‌യുവിയാണ് പാലിസേഡ്. വീതി കുറഞ്ഞ ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും പുരികങ്ങൾ പോലെ തോന്നിക്കുന്ന ഡിആർഎല്ലുകലും വാഹനത്തിന് മികച്ച ലുക്ക് നൽകുന്നു. ഗ്രില്ലും, സില്‍വര്‍ സ്‌കിഡ് പ്ലേറ്റും പ്രീമിയം തന്നെ. 4980എംഎം നീളവും 1975 എംഎം വീതിയും 1750 എംഎം ഉയരവും വാഹനത്തിനുണ്ട് 2900 എംഎമ്മാണ് വീല്‍ബേസ്.

ആഡംബരം ഉൾക്കൊള്ളുന്നതാണ് വാഹനത്തിന്റെ ഇന്റീരിയർ. 291 ബിഎച്ച്‌പി പവറും 355 എന്‍എം ടോര്‍ക്കും ഉതപാതിപ്പിക്കാൻ ശേഷിയുള്ള 3.8 ലിറ്റര്‍ വി6 ഡയറക്‌ട് ഇഞ്ചക്ഷന്‍ പെട്രോള്‍, 200 ബിഎച്ച്‌പി പവറും 441 എന്‍എം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിൻ പതിപ്പുകളിലാണ് വാഹനം വിപണിയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :