Gold Price : പിടി വിട്ടു, സ്വർണവില മുന്നോട്ട് തന്നെ, സർവകാല റെക്കോർഡിൽ

Gold Price
അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2025 (14:17 IST)
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. പവന് 600 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 98,800 രൂപയിലെത്തി. വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡ് നിലവാരത്തിലെത്തിയ സ്വര്‍ണവിലയില്‍ ശനിയാഴ്ച ഇടിവ് സംഭവിച്ചിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും 3 ശക്തമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താന്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഒരു ലക്ഷത്തിന് മുകളില്‍ ചെലവ് വരും.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡുമാണ് വില വര്‍ധനവിന് കാരണം.
സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഇന്ത്യന്‍ വിവാഹവിപണിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :