എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

വിപണിയിലെ അമിതമായ വോളിയം കുറയ്ക്കുക എന്നതാണ് സെബിയുടെയും (SEBI) സര്‍ക്കാരിന്റെയും ലക്ഷ്യം.

Future and Options, Tax hike, Market Crash,Union Budget
അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഫെബ്രുവരി 2026 (13:43 IST)
ഡെറിവേറ്റീവ് വിഭാഗത്തിലെ (F&O) സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് (STT) വര്‍ധിപ്പിച്ചതിന് പിന്നാലെ രണ്ടായിരത്തീലേറെ പോയിന്റ് ഇടിവ് നേരിട്ട് ഓഹരിവിപണി. പ്രഖ്യാപനത്തിന് പിന്നാലെ രണ്ടായിരത്തിലേറെ പോയന്റ് ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ച് കയറി ആയിരത്തിന് താഴെയെത്താന്‍ വിപണിക്കായി.

ഡെറിവേറ്റീവ് വിഭാഗത്തിലെ (F&O) സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് (STT) 150 ശതമാനം വരെ കൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. ഫ്യൂച്ചേഴ്‌സിന്റെ നികുതി 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായും ഓപ്ഷന്‍സിന്റേത് 0.1 ശതമാനത്തില്‍ 0.15 ശതമാനവുമായാണ് ഉയര്‍ത്തിയത്. ഇതിനുപുറമെ ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് (STCG) 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.

വിപണിയിലെ അമിതമായ വോളിയം കുറയ്ക്കുക എന്നതാണ് സെബിയുടെയും (SEBI) സര്‍ക്കാരിന്റെയും ലക്ഷ്യം. എഫ് ആന്റ് ഒ വിഭാഗത്തില്‍ 90 ശതമാനത്തിലധികം ചെറുകിട വ്യാപാരികളും പണം നഷ്ടപ്പെടുത്തുന്നു എന്ന കണ്ടെത്തലാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് സര്‍ക്കാരിനെ നയിച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിഫ്റ്റിയും സെന്‍സെക്‌സും നേരിട്ട വലിയ ഇടിവ് ഈ നികുതി വര്‍ധനയോടുള്ള വിപണിയുടെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു. നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും വിപണിയിലെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :