ഇന്ധന വില വീണ്ടും വർധിപ്പിച്ചു, മൂന്നാഴ്ചകൊണ്ട് ഡീസലിന് വർധിച്ചത് 11 രൂപ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (08:42 IST)
ഇന്ധന വിലയിൽ വീണ്ടും വർധനവ് വരുത്തി എണ്ണ കമ്പനികൾ. പെട്രോൾ ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. മൂന്നാഴ്ചയ്ക്കിടെ ഡീസലിന് 10.47 പൈസയാണ് വർധിച്ചത്. പെട്രോളിന്
9.22 രൂപയും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 82 രൂപ 15 പൈസയായി. 77 രൂപ 70 പൈസയാണ് ഡീസൽ വില.

കൊച്ചിയിൽ 80 രൂപ 69 പൈസയാണ് പെട്രോൾ വില. ഡീസലിന് 76 രൂപ 33 പൈസയും നൽകണം. ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലയേക്കാൾ മുകളിലാണ്. 80 രൂപ 53 പൈസയാണ് ഒരു ലിറ്റർ ഡീസലിന് ഡൽഹിയിൽ വില. പെട്രോൾ
വില 80 രൂപ 43 പൈസയാണ്. തുടർച്ചയായി 21 ദിവാസം വില വർധിപ്പിച്ചതിന് ശേഷം ഇന്നലെ വില വർധിപ്പിച്ചിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :