കേന്ദ്ര സർക്കാർ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു, വാങ്ങുന്നത് 10 കോന എസ്‌യുവി !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2019 (17:22 IST)
ഹ്യൂണ്ടയ് ഇന്ത്യൻ വിപണിയിൽ എത്തിച്ച അദ്യ ഇലക്ട്രിക് എസ്‌യുവിയാണ് കോന. ഇലക്ട്രിക് എസ്‌യുവിയെ ജൂലൈ ഒൻപതിനാണ് ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിത കോന ഇലക്ട്രിക് എസ്‌യുവിയെ സ്വന്തമാക്കുകയാണ്. ഊർജ വകുപ്പിന് കീഴിലുള്ള പൊതു മേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് ആണ് കേന്ദ്ര സാർക്കാരിന് വേണ്ടി 10 കോനാ എസ്‌യുവികൾ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ നാലെണ്ണം ഹ്യൂണ്ടായ് കേന്ദ്ര സർക്കാരിന് കൈമാറി കഴിഞ്ഞു.

136 ബിഎച്ച്‌പി കരുത്തും 395 എൻഎം ടോർക്കും സൃഷ്ടിക്കുന്ന മോട്ടോറാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ 39.2 കിലോവാട്ട് അവർ ലിഥിയം അയേൺ ബാറ്ററിയാണ് ഇതിനു വേണ്ട വൈദ്യുതി നൽകുന്നത്. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കോന ഇലക്ട്രിക് എസ്‌യുവിക്കാവും വഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 9.7 സെക്കൻഡുകൾ മതി

സാധാരണ കോനയിൽനിന്നും ഗ്രില്ലിലും വീലുകളിലുമാണ് ഇലക്ട്രിക് കോണയിൽ കാഴ്ചയിൽ വ്യത്യസം കൊണ്ടുവന്നിട്ടുള്ളത്. 25.30 ലക്ഷമാണ് നിലവിൽ വാഹനത്തിന്റെ വില. വൈദ്യുതി വാഹനത്തിനുള്ള ജി എസ് ടി ഇളവും മറ്റ് ആനുകൂല്യങ്ങളുമാകുമ്പോൾ 1.58 ലക്ഷം രൂപയോളം വാഹനത്തിന് ഇളവ് ലഭിക്കും. മൂന്നു വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടിയാണ് കമ്പനി വാഹനത്തിന് നൽകുന്നത്. ബാറ്ററിക്ക് 8 വർഷം വാറണ്ടിയും നൽകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :