2027 ഓടെ ഇന്ത്യയിൽ ഡീസൽ കാറുകൾ നിരോധിക്കണമെന്ന് നിർദേശിച്ച് സർക്കാർ സമിതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 മെയ് 2023 (19:18 IST)
മലിനീകരണം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി 2027 ഓടെ ഡീസൽ കാറുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്താൻ നിർദേശിച്ച് സർക്കാർ സമിതി. ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് പെട്രോളിയം മന്ത്രാലയത്തിൻ്റെ എനർജി ട്രാൻസിഷൻ അഡൈവ്സറി കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. മുൻ പെട്രോൾ സെക്രട്ടറി തരുൺ കപൂർ നേതൃത്വത്തിലുള്ള പാനലാണ് ഈ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്രധാനമായും നഗരപരിധിയിലുള്ള ഡീസൽ വാഹനങ്ങളെയാകും ഇത് ബാധിക്കുക. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ആദ്യം നിരോധനം നിലവിൽ വരിക. അഞ്ച് വർഷത്തിനുള്ള ഡീസൽ ഇന്ധനമായ നാലുചക്രവാഹനങ്ങളുടെ നിരോധനം ഉറപ്പാക്കണമെന്നും നഗരപ്രദേശങ്ങളിൽ ഡീസൽ ബസുകൾ ഉപയിക്കുന്നത് വിലക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. 2024 ഓടെ ഡീസൽ ബസുകൾ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :