അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (20:09 IST)
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയിൽ വില 90 ഡോളർ കടന്നു. ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 90.92 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഡബ്യു ടി ഐ ക്രൂഡ് വില 87.71 നിലവാരത്തിലാണ് നടക്കുന്നത്. പാലസ്തീൻ്റെ ഭാഗമായ ഹമാസ് ഇസ്രായേലിലേക്ക് പ്രവേശിച്ചതിൻ്റെ ഭാഗമായുണ്ടായ അക്രമണവും തിരിച്ചടിയും തുടർന്നാണ് ക്രൂഡോയിൽ വില വീണ്ടും കുതിച്ച് തുടങ്ങിയത്.
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില 90 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.92 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഡബ്യു ടി ഐ ക്രൂഡ് വില 87.71 നിലവാരത്തിലാണ് നടക്കുന്നത്. പാലസ്തീന്റെ ഭാഗമായ ഹമാസ് ഇസ്രായേലിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായുണ്ടായ അക്രമണവും തിരിച്ചടിയും തുടര്‍ന്നാണ് ക്രൂഡോയില്‍ വില വീണ്ടും കുതിച്ച് തുടങ്ങിയത്.
ആഗോള എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും പലസ്തീനും ഇസ്രായേലിനും ബന്ധമില്ലെങ്കിലും ഇരുകൂട്ടരും തമ്മില്‍ യുദ്ധം കനത്താല്‍ ഇത് ക്രൂഡോയില്‍ വിതരണം താളം തെറ്റാന്‍ കാരണമാകും എന്നതിനാലാണ് വിലവര്‍ധനവ്. എന്നാല്‍ ഈ വിലവര്‍ധനവ് ഇന്ത്യയെ കാര്യമായി ബാധിക്കുവാന്‍ ഇടയില്ല. കഴിഞ്ഞ 2 മാസത്തിനിടെ ഇന്ത്യയ്ക്ക് എണ്ണയ്ക്കായി നല്‍കുന്ന ഡിസ്കൗണ്ട്
റഷ്യ ഇരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലേക്കുള്ള എണ്ണയുടെ വിഹിതം ഇക്കാലയളവില്‍ 33 ശതമാനത്തില്‍ നിന്നും 38 ശതമാനമായി കൂട്ടുകയും ചെയ്തിട്ടുണ്ട്,
അമേരിക്കന്‍ ഡോളറിലും യുഎഇ ദിര്‍ഹത്തിലുമാണ്
ഇന്ത്യ റഷ്യ വ്യാപാരം നടക്കുന്നത്. ഭാരത് പെട്രോളിയം ഏതാണ്ട് പാതിയോളം ക്രൂഡോയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ഇന്ത്യന്‍ ഓയിലും ഹിന്ദുസ്ഥാന്‍ പെട്രോളിയവും തങ്ങളുടെ മൂന്നിലൊന്ന് ക്രൂഡോയിലും റധ്യയില്‍ നിന്നും വാങ്ങുന്നുണ്ട്.