ഐടിയെ വിഴുങ്ങി ആന്ത്രോപിക്!, ഓഹരിവിപണിയിൽ ഇന്നും തകർച്ച, നിക്ഷേപകർക്ക് 5 ലക്ഷം കോടി നഷ്ടം

പരമ്പരാഗത തൊഴില്‍ വിപണിയെ എ ഐ ഇല്ലാതെയാക്കുമോ എന്ന ആശങ്കയാണ് തകര്‍ച്ചയ്ക്ക് കാരണം.

Sensex
അഭിറാം മനോഹർ| Last Modified വെള്ളി, 13 ഫെബ്രുവരി 2026 (13:10 IST)
എഐ പ്രതിസന്ധിയില്‍ തകര്‍ന്ന് ഐടി ഓഹരികള്‍. കഴിഞ്ഞ 8 ദിവസങ്ങള്‍ക്കിടെ 19 ശതമാനത്തിന്റെ ഇടിവാണ് നിഫ്റ്റി ഐടി സൂചികയിലുണ്ടായത്. ഇതോടെ 5 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ക്ലോഡ് 4.6, കോവര്‍ക്ക് എന്നീ എഐ ഏജന്റുകളുടെ വരവാണ് ഐടി മേഖലയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍. പരമ്പരാഗത തൊഴില്‍ വിപണിയെ എ ഐ ഇല്ലാതെയാക്കുമോ എന്ന ആശങ്കയാണ് തകര്‍ച്ചയ്ക്ക് കാരണം.

ജീവനക്കാരുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള ബില്ലിംഗ് രീതിയില്‍ നിന്ന് മാറി പ്രവര്‍ത്തനഫലം അടിസ്ഥാനമാക്കിയുള്ള രീതിയിലേക്ക് ഐടി മേഖല മാറുന്നത് വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെങ്കിലും ഇതൊരു പുനഃക്രമീകരണമായി കാണണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആന്ത്രോപിക് എഐയുടെ വരവോടെ കോഡിംഗ്, ഡാറ്റ എന്‍ട്രി, പരമ്പരാഗത സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ക്ക് കനത്ത ഭീഷണിയാണുള്ളത്. ഐടി കമ്പനികളുടെ ബിസിനസ് മോഡല്‍ തകരുന്നു എന്നതാണ് ഐടി ഇന്‍ഡക്‌സിലെ ഈ വലിയ തകര്‍ച്ചയ്ക്ക് കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :