എല്‍.പി.ജി ഓട്ടോയുമായി ടിവിഎസ്‌

ബാംഗൂര്‍| WEBDUNIA| Last Modified വെള്ളി, 31 ഓഗസ്റ്റ് 2007 (11:12 IST)

രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ മൂന്നാം സ്ഥാനത്തുള്ള ടി.വി.എസ്‌ ഇപ്പോള്‍ പുതിയ ഏഴു മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്‌. ഇതില്‍ പ്രധാനപ്പെട്ടത്‌ എല്‍.പി.ജി ഇന്ധനമായുള്ള ഓട്ടോ റിക്ഷയാണ്‌.

ടി.വി.എസ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ വേണു ശ്രീനിവാസന്‍ വെളിപ്പെടുത്തിയതാണിത്‌. മികച്ച ഇന്ധനക്ഷമത, മികച്ച യാത്രാ സൗകര്യം എന്നിവയാണ്‌ പുതിയ എല്‍.പി.ജി ഓട്ടോറിക്ഷയുടെ പ്രധാന സവിശേഷതകളെന്ന്‌ വേണു ശ്രീനിവാസന്‍ അവകാശപ്പെട്ടു.

ടി.വി.എസ്‌ പുതുതായി നിരത്തിലിറക്കുന്ന ഓട്ടോ റിക്ഷകളില്‍ എല്‍പിജി, പെട്രോള്‍, സിഎന്‍ജി വിഭാഗത്തിലായി മൂന്നു മോഡലുകളിലുള്ള ടൂ സ്‌ട്രോക്ക്‌ എന്നിവയാണുള്ളത്‌.

ഇരുചക്രവാഹന വിഭാഗത്തില്‍ 125 സിസി ഫ്ലെയിം, ഇലകൃടോണിക്‌ ഫ്യുവല്‍ ഇന്‍ജക്ഷനോടു കൂടിയ അപ്പാച്ചെ, സ്കൂട്ടി ഇലക്‍ട്രിക് മോഡല്‍, 110 സിസി സ്റ്റാര്‍ സിറ്റി എന്നിവയും കമ്പനിയുടെ പുതിയ വാഹങ്ങളില്‍ പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :