ഫ്രീഡം ഓഫറുമായി ബിഎസ്‌എന്‍എല്‍.

BSNL
FILEFILE
ടെലിക്കോം രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എന്‍.എല്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പുതിയ വാഗ്ദാനവുമായി രംഗത്തെത്തുന്നു.

ഇന്ത്യയുടെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട്‌ അനുബന്ധിച്ചാണ്‌ ബി.എസ്‌.എന്‍.എല്‍. മൊബൈ‌ല്‍ വരിക്കാര്‍ക്ക്‌ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഈ പദ്ധതി പ്രകാരം ടോപ്‌അപ്പ്‌ കൂപ്പണ്‍ വരിക്കാര്‍ക്ക്‌ കൂടുതല്‍ സംസാര സമയവും ഫ്രീഡം ഓഫര്‍ വഴി ലഭിക്കും. 200 രൂപയുടെ റീചാര്‍ജ്‌ കൂപ്പണിന്‌ 100 ശതമാനം കൂടുതല്‍ സംസാരസമയം ലഭിക്കും. അതുപോലെ 2000 രൂപയുടെ കൂപ്പണിന്‌ 25 ശതമാനവും സംസാരസമയം ലഭിക്കും.

ഇതു കൂടാതെ 200, 500 രൂപയുടെ ടോപ്‌ അപ്പ്‌ കൂപ്പണിന്‌ 20 ശതമാനം കൂടുതല്‍ സംസാര സമയം ലഭിക്കും. 300, 500, 1000 രൂപയുടെ റീചാര്‍ജ്‌ കൂപ്പണുകള്‍ക്ക്‌ ഫുള്‍ ടോക്ക്‌ ടൈം ലഭിക്കും. പുതിയ ഓഫറുകള്‍ സപ്തംബര്‍ 11 വരെ ലഭിക്കും.
തിരുവനന്തപുരം| WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :