പ്രണബിന്റെ ‘ഗാര്‍’ ചിദംബരം കുഴിച്ചുമൂടി!

ഹോങ്കോംഗ്‌| WEBDUNIA| Last Modified ബുധന്‍, 23 ജനുവരി 2013 (10:00 IST)
PRO
PRO
മുന്‍ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി മുന്നോട്ട് വച്ച ജനറല്‍ ആന്റി അവോയ്ഡന്‍സ്‌ റൂള്‍സ്(ഗാര്‍)ന്റെ പ്രേതത്തെ കുഴിച്ചുമൂടിയതായി ധനകാര്യ മന്ത്രി പി ചിദംബരം. ഒരു ഭീകരസത്വത്തെപ്പോലെ ആകുമായിരുന്ന ഗാറിന്റെ പ്രേതം മണ്ണിനടിയിലായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഗാറിന്റെ പേരില്‍ ഉയര്‍ന്ന സ്ഥിതിവിശേഷത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞുവെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നികുതി വെട്ടിപ്പു തടയാന്‍ ലക്ഷ്യമിട്ടാണ് പ്രണബ് ഈ നിയമം മുന്നോട്ട് വച്ചത്. ഗാര്‍ നിയമത്തെച്ചൊല്ലി നിക്ഷേപകര്‍ക്കിടയില്‍ കടുത്ത ആശങ്ക ഉയര്‍ന്നിരുന്നു.

വിദേശനിക്ഷേപകരുടെ നികുതിവെട്ടിപ്പു പരിശോധിക്കാന്‍ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സമ്പൂര്‍ണ അധികാരമാണ് നിര്‍ദ്ദേശിക്കുന്നത്. ഗാര്‍ രണ്ടുവര്‍ഷത്തേക്കു നീട്ടിവച്ചതായി കഴിഞ്ഞ ആഴ്ച ചിദംബരം പ്രഖ്യാപിച്ചിരുന്നു.

ഗാര്‍ സംബന്ധിച്ചു സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കാന്‍ അല്‍പം സമയം വേണ്ടിവന്നു. പിന്നീട്‌ സ്വീകരിച്ച നടപടികള്‍ക്ക്‌ വിപണിയില്‍ നിന്ന്‌ വന്‍സ്വാഗതമാണുണ്ടായതെന്നും ചിദംബരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :