‌ഒബിസിയുടെ അറ്റാദായം 333.6 കോടിയായി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 29 ഏപ്രില്‍ 2011 (15:54 IST)
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്റെ (ഒബി സി) അറ്റാദായത്തില്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച നാലാം‌പാദത്തില്‍ ഒബിസിയുടെ അറ്റാദായത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നാലാം‌പാദത്തില്‍ 333.6 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത് 317 കോടി രൂപയായിരുന്നു.

നാലാം‌‌പാദത്തില്‍ മൊത്തവരുമാനം 3,532.1 കോടി രൂപയായിട്ട് വര്‍ധിച്ചു. മുന്‍‌വര്‍ഷം ഇത് 2,950.9 കോടി രൂ‍പയായിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ അറ്റ ലാഭം 32 ശതമാനം വര്‍ധിച്ച് 1,502.8 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 1,134.6 കോടി രൂപയായിരുന്നു. 2009-10 സാമ്പത്തികവര്‍ഷത്തില്‍ 11,457.1 കോടി രൂപയായിരുന്ന മൊത്തവരുമാനം ഇപ്പോള്‍ 13,047.8 കോടി രൂപയായി വര്‍ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :