വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മൂന്നാം പാദഫലങ്ങള്‍ പുറത്തുവിട്ടു. ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസ കാലയളവില്‍ കമ്പനിയുടെ വിറ്റുവരവ് 6.27 ശതമാനം ഉയര്‍ന്നു. 69.21 കോടി രൂപയാണ് മൂന്നാം പാദ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത് 65.13 കോടി രൂപയയിരുന്നു.
ഡിസംബര്‍ 31 ന് അവസാനിച്ച ഒന്‍പതു മാസക്കാലത്തു 231.63 കോടി രൂപയാണ് വിഗാര്‍ഡിന്റെ മൊത്തം വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 196.62 കോടിയെ അപേക്ഷിച്ച് 17.8% വര്‍ധനയാണുണ്ടായത്. കഴിഞ്ഞ ഏപ്രില്‍-ഡിസംബര്‍ കാലത്ത് നികുതിക്കു മുന്‍പുള്ള ലാഭം 17.92 കോടി രൂപയാണ്.
അതേസമയം മൂന്നാം പാദത്തില്‍ നികുതിക്ക് മുമ്പുള്ള ലാഭം 1.95 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ ഇതേ കാലത്ത് ലാഭം 3.17 കോടി രൂപയായിരുന്നു. ചെമ്പ് പോലുള്ള അസംസ്കൃത വസ്തുക്കള്‍ക്ക് ഉണ്ടായ വിലയിടിവ് മൂന്നാം പാദത്തിലെ കണക്കെടുപ്പില്‍ പ്രതിഫലിച്ചതാണു ലാഭം കുറയാന്‍ കാരണമെന്നു കമ്പനി വിശദീകരിച്ചു.