റിലയന്‍സ് വാതകവില അംഗീകരിച്ചു

ന്യൂഡല്‍‌ഹി| WEBDUNIA|

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്‍റെ വില നിര്‍ണ്ണയിക്കുന്നതിനുള്ള ഫോര്‍മുല കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.

നേരത്തെ വാതക വില ഒരു മെട്രിക് ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.33 ഡോളര്‍ കണ്ട് നല്‍കണമെന്നായിരുന്നു റിലയന്‍സിന്‍റെ ആവശ്യം. ഇത് യൂണിറ്റിന് 4.20 ഡോളറാക്കി കുറച്ചു നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

കൃഷ്ണാ - ഗോദാവരീ തടത്തില്‍ നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കാന്‍ തയാറെടുക്കുന്നത്.

കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി പ്രണബ് മുഖര്‍ജി അദ്ധ്യക്ഷനായുള്ള കേന്ദ്രമന്ത്രിമാരുടെ ഒരു സംഘമാണ് ഇത് സംബന്ധിച്ച് വിശകലനം ചെയ്ത് അംഗീകാരം നല്‍കിയത്. ഇതോടെ ഈ പ്രദേശത്തുള്ള മറ്റ് വാതക ബ്ലോക്കുകള്‍ കൂടി ലേലം ചെയ്ത് വിവിധ കക്ഷികള്‍ക്ക് നല്‍കാനാവും എന്ന് കരുതുന്നു.

അതേ സമയം രൂപയുടെ വിനിമയ നിരക്കിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ഈ വിലയെ ബാധിക്കാതിരിക്കാനായി ഒരു വീപ്പയ്ക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ വില 65 ഡോളര്‍ എന്ന റിലയന്‍സിന്‍റെ ആവശ്യം 60 ഡോളര്‍ എന്നായും അംഗീകരിച്ചിട്ടുണ്ട്.

ഈ വില അംഗീകരിച്ചതോടെ വാതക വിതരണം നടത്തുന്നിടത്ത് യൂണിറ്റിന് 4.20 ഡോളര്‍ എന്നത് രൂപയുടെ കണക്കു വച്ചു നോക്കുമ്പോള്‍ ശരാശരി 172.20 രൂപ എന്ന നിരക്കിലാവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :