രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇന്നലെ 60.72 എന്ന നിലയിലാണ് രൂപയുടെ മൂല്യം ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയ്ക്ക് 32 പൈസയുടെ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 60.40 ആയി.
ഇന്ത്യന്‍ ഓഹരിവിപണിയില്‍ കൂടുതല്‍ വിദേശനിക്ഷേപം എത്തിയതുകൊണ്ടാണ് ഇന്ന് രൂപയുടെ നില അല്പം മെച്ചപ്പെട്ടത്. മറ്റു വിദേശ കറന്സികളുമായയുള്ള വിനിമയത്തില്‍ ഡോളറിന്റെ മൂല്യം അല്പം പുറകോട്ടു പോയതും രൂപയ്ക്ക് ഗുണമായി.
ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്. മെയ് മാസം മുതല്‍ ഇന്ത്യന്‍ കറന്‍സിയുടെ വിലയിടിവ് തൂടരുകയാണ്.