രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (11:31 IST)
PRO
PRO
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇരുപത്തി എട്ട് പൈസയുടെ ഇടിവാണ് വ്യാഴാഴ്ച ആരംഭ വിപണിയില്‍ രേഖപ്പെടുത്തിയത്. ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന്‍റെ ആവശ്യം വര്‍ദ്ധിച്ചതും ഏഷ്യന്‍ കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യം ഉയര്‍ന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം 28 പൈസ കുറഞ്ഞ് ഡോളറിന് 48.58 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഡോളറിനെതിരെ 21 പൈസയുടെ കുറവില്‍ 48.30/31 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ വിപണികളില്‍ ഇന്ന് ആരംഭ വിപണിയില്‍ പൊതുവെ ആലസ്യം അനുഭവപ്പെടുന്നതും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :