മഹീന്ദ്രയുടെ അറ്റാദായം കുറഞ്ഞു

മുംബൈ| WEBDUNIA|
ഇന്ത്യയിലെ ഏറ്റവും വലിയ ട്രാക്ടര്‍, ചരക്ക് വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ 93 ശതമാനത്തിന്‍റെ ഇടിവ്.

ഡിസംബര്‍ 31ന് അവസാനിച്ച മൂന്ന് മാസ കാലയളവില്‍ 26.7 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. വിദേശ വിനിമയത്തില്‍ 182 കോടിയുടെ നഷ്ടമാണ് കമ്പനിയ്ക്ക് സംഭവിച്ചത്. മൊത്തം വരുമാനം 6.2 ശതമാനം കുറഞ്ഞ് 6354 കോടി രൂപയായി.

ട്രാക്ടറുകളുടെ വില്‍‌പനയില്‍ 14.7 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചത്. 20,686 യൂണിറ്റാണ് മൂന്നാം പാദത്തിലെ ട്രാക്ടര്‍ വില്‍‌പന. മറ്റ് വാഹനങ്ങളുടെ വില്‍‌പന 25.7 ശതമാനം കുറഞ്ഞ് 29,184 യുണിറ്റായി.

അതേസമയം കമ്പനിയുടെ ഉപവിഭാഗങ്ങളായ പഞ്ചാബ് ട്രാക്ടേഴ്സും ടെക് മഹീന്ദ്രയും മൂന്നാം പദ അറ്റാദായത്തില്‍ യഥാക്രമം 38 ശതമാനത്തിന്‍റെയും 12 ശതമാനത്തിന്‍റെയും വളര്‍ച്ച നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :