ലണ്ടന്‍|
WEBDUNIA|
Last Modified ബുധന്‍, 15 ജൂലൈ 2009 (17:32 IST)
ബ്രിട്ടനില്‍ തൊഴിലില്ലായ്മ നിരക്കില്‍ 7.6 ശതമാനത്തിന്റെ വര്‍ദ്ധന. മേയില്‍ അവസാനിച്ച മൂന്ന് മാസത്തില്‍ തൊഴിലില്ലായ്മ 2.38 മില്യണ്‍ ആയാണ് ഉയര്‍ന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
രാജ്യത്ത് തൊഴിലില്ലായ്മ ആനുകൂല്യം വാങ്ങുന്നവരുടെ എണ്ണം ജൂണില്‍ 1.56 മില്യണ്‍ ആയി ഉയര്‍ന്നു. മേയ് പാദത്തില്‍ മാത്രം തൊഴിലില്ലാത്തവരുടെ എണ്ണം 281,000 ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മൊത്തം വര്‍ദ്ധന 753,000 ആയിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാമ്പത്തിക മാന്ദ്യം കനത്ത പ്രതിസന്ധിയാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ചത്.
അതിനിടെ യുഎസില്‍ തൊഴിലില്ലായ്മ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. നിലവില്‍ 9.5 ശതമാനമാണ് യുഎസിലെ തൊഴിലില്ലായ്മ നിരക്ക്. സാമ്പത്തിക മാന്ദ്യം പൂര്‍ണമായി മറികടക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് തന്നെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.