ടാറ്റാ ഗ്രൂപ്പുമായി ചേരാന്‍ ടെസ്കോ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള റീട്ടെയില്‍ കമ്പനിയായ ട്രെന്‍ഡുമായി ചേര്‍ന്ന് തുല്യ പങ്കാളിത്തമുള്ള സംരംഭം ആരംഭിക്കുമെന്ന് ബ്രിട്ടീഷ് കമ്പനിയായ ടെസ്‌കോ.

ട്രെന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി കൊണ്ടാവും സംയുക്ത സംരംഭം. ഇതിനായി ഏതാണ്ട് 8.5 കോടി പൗണ്ട് (ഏതാണ്ട് 855 കോടി രൂപ) നിക്ഷേപിക്കുമെന്ന് ടെസ്‌കോ അറിയിച്ചു. ഇതു സംബന്ധിച്ച് ഇരുകൂട്ടരും കരാറില്‍ ഒപ്പുവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :