ഓഹരി വിപണിയില്‍ ട്വിറ്ററിന് വന്‍കുതിപ്പ്

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
ഓഹരി വിപണിയില്‍ ട്വിറ്ററിന് വന്‍കുതിപ്പ്. ഓഹരി മൂല്യം 26 ഡോളറില്‍ നിന്നും 45 ഡോളറായി ഉയര്‍ന്നു. ന്യൂയോര്‍ക് ഓഹരി വിപണിയാണ് അരങ്ങേറ്റത്തിനായി ട്വിറ്റര്‍ തെരഞ്ഞെടുത്തത്.

230 മില്യണ്‍ ഉപയോക്താക്കളുള്ള ട്വിറ്റര്‍ വൈകിയാണ് ഓഹരിവിപണിയിലേക്ക് കാല്‍വെച്ചത്. 1.82 ബില്യണ്‍ ഡോളരിന്റെ 70 മില്യണ്‍ ഓഹരികളാണ് ട്വിറ്റര്‍ വിപണിയിലിറക്കിയത്.

കമ്പനിയുടെ സ്ഥാപകരിലൊരാളായ ഇവാന്‍ വില്യംസിനാണ് കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ളത്. നൂറു കോടി ഡോളറിന്റെ ഓഹരിയാണ് ട്വിറ്ററില്‍ ഇദ്ദേഹത്തിനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :