ഒളിമ്പിക്സ് ടിക്കറ്റ്: ഐഒസി അന്വേഷണം ആരംഭിച്ചു

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സിന്റെ ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി) അന്വേഷണം തുടങ്ങി. ഐഒസിയുടെ ഇന്‍ഡിപെന്റെന്‍ഡ് എത്തിക്സ് കമ്മിഷനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ഒളിമ്പിക്സ് ഉദ്യോഗസ്ഥരും ഏജന്റുമാരും കൈകോര്‍ത്ത്, ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നു എന്നാണ് സണ്‍ഡെ ടൈംസ് പത്രം വാര്‍ത്ത പുറത്തുവിട്ടത്. കരാര്‍ ലംഘിച്ച്, പത്തിരട്ടി വില ഈടാക്കി ടിക്കറ്റുകള്‍ വില്‍ക്കുന്നതിന്റെ തെളിവുകളും പത്രവാര്‍ത്തയ്ക്കൊപ്പം ഉണ്ടായിരുന്നു.

ജൂലൈ 27-നാണ് ഒളിമ്പിക്സിന് തുടക്കം കുറിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :