എല്‍ ആന്‍റ് ടി 10,000 പേരെ റിക്രൂട്ട് ചെയ്യും

മുംബൈ| WEBDUNIA| Last Modified ശനി, 7 ഫെബ്രുവരി 2009 (18:26 IST)
എഞ്ചിനീയറിംഗ്, നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ ലാര്‍സന്‍ ആന്‍റ് ടൂബ്രോ എന്ന പേരിലറിയപ്പെടുന്ന എല്‍ ആന്‍റ് ടി അടുത്ത മൂന്നു വര്‍ഷം കൊണ്ട് പതിനായിരം പേരെ റിക്രൂട്ട് ചെയ്യും. കമ്പനിയുടെ പുതിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായാണ് റിക്രൂട്ടിംഗ് നടത്തുന്നത്.

ഹസിറയില്‍ തുടങ്ങുന്ന വന്‍കിട എഞ്ചിനീയറിംഗ് മാനുഫാക്ച്വറിംഗ് യൂണിറ്റിനായി കമ്പനി 4,500 കോടി നിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇവിടേക്ക് ഏകദേശം 5000 നിയമനങ്ങളെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്. മോനോ റെയില്‍, പവര്‍ റിയാക്ടറുകള്‍, ടര്‍ബിനുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായാണ് പുതുതായി റിക്രൂട്ടിംഗ് നടത്തുന്നതെന്നും കമ്പനി പത്രക്കുറിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :