എല്‍ ആന്‍റ് ടി അറ്റാദായത്തില്‍ വന്‍ വര്‍ദ്ധന

PROPRO
പ്രമുഖ എഞ്ചിനീയറിംഗ് സംരംഭമായ എല്‍ ആന്‍റ് ടി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ പ്രവര്‍ത്ത ഫലങ്ങള്‍ പുറത്തുവിട്ടു. അറ്റദായത്തില്‍ മൂന്ന് മടങ്ങ് വര്‍ദ്ധനയാണ് കമ്പനി നേടിയത്.

2009 ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 1,598 കോടി രൂപയാ‍ണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇത് 502.44 കോടി രൂപയായിരുന്നു. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്. മൊത്ത വരുമാനം 6,941.87 കോടി രൂപയില്‍ നിന്ന് 7,408.29 കോടി രൂപയായി ഉയര്‍ന്നു.

മുംബൈ| WEBDUNIA| Last Modified വ്യാഴം, 16 ജൂലൈ 2009 (14:09 IST)
അള്‍ട്രടെക് സിമന്‍റില്‍ നടത്തിയ നിക്ഷേപത്തെ തുടര്‍ന്ന് ഉണ്ടായ 1,019.88 കോടി രൂപയുടെ നേട്ടമാണ് ഒന്നാം പാദത്തില്‍ കമ്പനിക്ക് ഗുണം ചെയ്തത്. മുംബൈ ഓഹരി വിപണിയില്‍ എല്‍ ആന്‍റ് ടി ഓഹരികള്‍ക്ക് 0.77 ശതമാനം വിലക്കുറവില്‍ 1,419.10 രൂപയെന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :