ഇന്ത്യ സാമ്പത്തിക സ്ഥിരതയിലേക്കെന്ന് ലോകബാങ്ക്

ന്യൂഡെല്‍ഹി| WEBDUNIA|
PRO
PRO
സാമ്പത്തിക അസ്ഥിരതകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉയരുമെന്ന് ലോകബാങ്ക് വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം 5.7 ശതമാനം സമ്പത്തിക വളര്‍ച്ച നേടുമെന്നാണ് അവര്‍ പറയുന്നത്. വിദേശ നിക്ഷേപം വര്‍ധിച്ചതാണ് സാ‍മ്പത്തിക വളര്‍ച്ചയില്‍ ഉണര്‍വുണ്ടാകാന്‍ കാരണമായതാ‍യി ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.

കയറ്റുമതി കൂടുന്നതും രൂപയുടെ മെച്ചപ്പെട്ട നിലയും വരും ദിനങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ ഉണര്‍വേകാന്‍ കാരണമാകുമെന്നും ലോകബങ്ക് പ്രത്യാശിക്കുന്നു. ഇപ്പോള്‍ 59-60 രൂപ എന്ന നിലിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം നടക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ 68 രൂപയിലേക്ക് മൂല്യം ഇടിഞ്ഞിരുന്നു. ഈ അവസ്ഥയില്‍ നിന്ന് മെച്ചപ്പെട്ട നിലയിലേക്ക് മൂല്യം ഉയരുന്നത് ഇന്ത്യ സമ്പത്തികമായി സ്ഥിരത കൈവരിക്കുന്നതിന്റെ തെളിവാണെന്നാണ് ലൊകബാങ്ക് പറയുന്നത്. സൗത്ത് ഏഷ്യ എക്കണോമിക് ഫോക്കസ് എന്ന റിപ്പോര്‍ട്ടിലാണ് ലോക ബാങ്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യ സമ്പത്തിക സ്ഥിരത കൈവരിക്കുമെന്ന് അന്താരാഷ്‌ട്ര നാണയ നിധിയും (ഐ.എം.എഫ്) നേരത്തെ സൂചിപ്പിച്ചുരുന്നു. ഇക്കാര്യത്തില്‍ ലോകബാങ്കിന്റെയും നാണ്യനിധിയുടെയും അനുമാനങ്ങള്‍ ഒരേപോലെയാണ്.
എന്നല്‍ പൊതുമേഖല ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയിലുണ്ടാകുന്ന വര്‍ധന കേന്ദ്ര സര്‍ക്കരിന്റെ ധന്‍സ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുമെന്നും ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :