സ്വര്‍ണത്തിന് ‘പൊന്നുവില’

കൊച്ചി| WEBDUNIA|
പുതിയ ആകാശം തേടി സ്വര്‍ണവില പറക്കുകയാണ്. പവന്‌ 120 രൂപ വര്‍ദ്ധിച്ച്‌ 17240 രൂപയാണ്‌ ഇന്ന് എത്തി നില്‍ക്കുന്നത്. ആഗോള വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഗ്രാമിന് 15 രൂപയുടെ മുന്നേറ്റമാണ് ഇന്നുണ്ടായത്. സ്വര്‍ണം ഒരു ഗ്രാമിന് 2155 രൂപയായി.

വ്യാഴാഴ്ചയാണ് സ്വര്‍ണവില 17000 കടന്നത്. വെള്ളിയാഴ്ചയാകട്ടെ 2140 രൂപയായിരുന്നു ഒരു ഗ്രാമിന് വില. കഴിഞ്ഞ ഏപ്രില്‍ മാസത്തിന് ശേഷം പവന് 1000 രൂപയുടെ വര്‍ദ്ധനവുണ്ടായി.

ഇതോടെ കേരളത്തില്‍ വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ വാങ്ങണമെങ്കില്‍ പണിക്കൂലിയടക്കം 1750 രൂപയെങ്കിലും അധികം നല്‍കേണ്ടിവരും.

സ്വര്‍ണവില ഏറിയത് കേരളത്തില്‍ സ്ത്രീധനം നല്‍കുന്നതില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. മുമ്പ് എത്ര പവന്‍ നല്‍കുന്നു എന്നായിരുന്നു കണക്കാക്കിയിരുന്നത് എങ്കില്‍ ഇപ്പോള്‍ എത്ര രൂപയുടെ സ്വര്‍ണം നല്‍കുന്നു എന്നതായി കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :