ബാറ്റയുടെ അറ്റാദായം ഉയര്‍ന്നു

മുംബൈ| WEBDUNIA| Last Modified വെള്ളി, 27 ഫെബ്രുവരി 2009 (19:32 IST)
‘ബാറ്റ ഇന്ത്യ’യുടെ നാലാം പാദ അറ്റാദായത്തില്‍ 45.44 ശതമാനത്തിന്‍റെ ഉയര്‍ച്ച. ഡിസംബര്‍ 31ന് അവസാനിച്ച നാലാം പാദത്തില്‍ 59.05 രൂപയാണ് കമ്പനിയുടെ അറ്റാദായം.

മുന്‍ വര്‍ഷം ഈ സമയത്ത് അറ്റാദായം 40.61 കോടി രൂപയായിരുന്നു. മൊത്ത വില്‍‌പന 984.37 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 865.45 കോടി രൂപയായിരുന്നു.

ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം വീതം ലാഭം നല്‍കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം ഈ നീക്കം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിരിക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് മുംബൈ വിപണിയില്‍ ബാറ്റ ഓഹരികള്‍ക്ക് 7.67 ശതമാനം വില ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :