ഫോബ്‌സിന്റെ പട്ടികയില്‍ 35 ഇന്ത്യന്‍ കമ്പനികള്‍

സിംഗപ്പൂര്‍| WEBDUNIA|
ബിസിനസ് മാസികയായ ഫോബ്‌സ്, ഏഷ്യാ പസിഫിക്ക് മേഖലയില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച 200 കമ്പനികളുടെ പട്ടികയില്‍ 35 ഇന്ത്യന്‍ കമ്പനികള്‍. ഫോബ്സിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളുടെ എണ്ണത്തില്‍ രണ്ടാമതാണ് ഇന്ത്യ. ചൈനയില്‍ നിന്നും ഹോംഗ് കോംഗില്‍ നിന്നുമായി 65 കമ്പനികള്‍ പട്ടികയില്‍ ഇടം‌പിടിച്ചു.

ഏഷ്യ പസിഫിക്ക് മേഖലയില്‍ അഞ്ച് ലക്ഷം ഡോളറിനും നൂറ് കോടി ഡോളറിനും ഇടയില്‍ വരുമാനമുള്ള കമ്പനികളാണ് പട്ടികയിലുള്ളത്. രാസപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന എസ് ആര്‍ എഫും പോളിസ്റ്റര്‍ ഫിലിം നിര്‍മാണ കമ്പനിയായ പോളിപ്ലക്‌സും ഐ ടി കമ്പനിയായ ഗോള്‍ഡീന്‍ ടെക്‌നോ റിസര്‍വും ഫോബ്‌സ് തെരഞ്ഞെടുത്ത ഇന്ത്യന്‍ കമ്പനികളില്‍പ്പെട്ടവയാണ്. ബാറ്ററി നിര്‍മാണ മേഖലയിലെ പ്രമുഖരായ എക്‌സൈഡ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലയളവില്‍ നൂറ് കോടി ഡോളറിലധികം വരുമാനം നേടിയതോടെയാണ് എക്‌സൈഡിനെ ഇപ്പോഴത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത്.

ശ്രീലങ്കയില്‍ നിന്ന് നാല് കമ്പനികളാണ് ഫോബ്സിന്റെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് രണ്ട് കമ്പനികളെയും ഫോബ്സ് പട്ടികയില്‍ ഉള്‍പ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :