ടാറ്റ സ്റ്റീല്‍ അറ്റാദായം ഇടിഞ്ഞു

മുംബൈ| WEBDUNIA|
ടാറ്റ സ്റ്റീല്‍ അവരുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ഡിസംബര്‍ 31ന് അവസാനിച്ച മൂന്ന് മാസ കാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 38.6 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്.

813.89 കോടി രൂപയാണ് കമ്പനിയുടെ മൂന്നാം പാദ അറ്റാദായം. കഴിഞ്ഞവര്‍ഷം ഈ സമയത്ത് ഇത് 1325.05 കോടി രൂപയായിരുന്നു. അതേസമയം മൊത്തം വില്‍പനയില്‍ 4.05 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 31,898.54 കോടി രൂപയുടെ വില്‍പനയാണ് ഉണ്ടായതെങ്കില്‍ 33,191.01 കോടി രൂപയാണ് ഈ വര്‍ഷത്തെ വില്‍പന.

കമ്പനിയുടെ ഒപിഎം 12.13 ശതമാനത്തില്‍ നിന്ന് 8.61 ശതമാനമായി കുറഞ്ഞു. പലിശയിതര ലാഭം 691.7 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം പിബിടി 2,027.8 കോടി രൂപയായിരുന്നു. മറ്റ് വരുമാനം 175.8 കോടി രൂപയില്‍ നിന്ന് 31.6 കോടി രൂപയായി കുറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :