എന്താണ് ‘നിതാഖത്ത്‘ എന്ന തരംതിരിക്കല്‍?

റിയാദ്| WEBDUNIA|
PRO
സൗദിയില്‍ തദ്ദേശീയരായ പൗരന്മാര്‍ക്ക്‌ ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ നിതാഖാത്ത്‌ അടക്കമുള്ള ചില നിയമങ്ങള്‍ നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും കര്‍ശന നിയമഭേദഗതി വരുത്തിയത്‌ അടുത്തയിടെ നടന്ന മന്ത്രിസഭാ യോഗത്തിലാണ്‌.

സ്വദേശിവല്‍കരണം നടപ്പാക്കുന്നതിനായി നിതാഖാത്ത്‌ സമ്പ്രദായം അനുസരിച്ച്‌ സ്‌ഥാപനങ്ങളെ പച്ച, മഞ്ഞ, ചുവപ്പ്‌, എക്സലന്റ് എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്‌. തദ്ദേശീയര്‍ക്ക് ജോലി നല്‍കിയാല്‍ പച്ച വിഭാഗത്തില്‍ ഉള്‍പ്പെടാം. അങ്ങനെയുള്ള സ്‌ഥാപനങ്ങള്‍ക്കു നിയമസഹായമുണ്ടാകും. നിയമലംഘനം നടത്തുന്നവരെ ചുവപ്പ്‌ പട്ടികയില്‍പ്പെടുത്തും.

ചെറുകിട സ്‌ഥാപനങ്ങള്‍ നടത്തുന്നത്‌ മലയാളികള്‍ അടക്കമുള്ള വിദേശികളാണ്‌ സ്വദേശിവത്‌കരണം നടപ്പാക്കാത്ത സ്‌ഥാപനങ്ങളെ ചുവപ്പ്‌ പട്ടികയില്‍പ്പെടുത്തും. പിന്നീട്‌ തൊഴിലാളികളുടെ ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റ്‌ പുതുക്കാനോ തൊഴിലനുമതി, താമസ രേഖയായ ഇഖാമ പുതുക്കുന്നതിനോ സാധിക്കില്ല .

എന്നാല്‍ മഞ്ഞ വിഭാഗത്തിലുളളവര്‍ക്ക് സ്വദേശിവത്ക്കരണം നടത്തി പച്ച വിഭാഗത്തില്‍ ഇടം നേടാനുളള അവസരം നല്‍കുന്നുമുണ്ട്. രാജ്യത്തെ തൊഴില്‍മേഖലയെ വിവിധ വിഭാഗങ്ങളായി വേര്‍തിരിച്ചാണ് നിതാഖാത്തിന്റെ പട്ടിക തയാറാക്കിയിരിക്കുന്നത്.

പത്ത് വരെ, അമ്പത് വരെ, അഞൂറ് വരെ, മൂവായിരം, മൂവായിരത്തിന് മുകളില്‍ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തൊഴില്‍ദാതാക്കളെ വേര്‍തിരിച്ചിട്ടുണ്ട്. പത്തില്‍ കുറഞ്ഞ തൊഴിലാളികളുള്ള ദാതാക്കള്‍ക്ക് നിതാഖാത്തിന്റെ നിബന്ധനകള്‍ ബാധകമല്ലെന്നാണ് സൂചന


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :