സെന്‍സെക്സ് കുതിപ്പില്‍ തന്നെ

മുംബൈ| PRATHAPA CHANDRAN|
മുംബൈ ഓഹരി വിപണി തുടക്കത്തില്‍ സെന്‍സെക്സ് മുന്നോട്ടുള്ള കുതിപ്പ് നിലനിര്‍ത്തി. വിദേശത്ത് നിന്നുള്ള വാര്‍ത്തകള്‍ അനുകൂലമായതിനെ തുടര്‍ന്ന് പ്രധാന ഓഹരികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞതാണ് ഈ മുന്നേറ്റത്തെ സഹായിച്ചത്.

തുടക്കത്തില്‍ സെന്‍സെക്സ് സൂചിക 17,256.23 എന്ന നിലയില്‍ വരെ എത്തിയിരുന്നു. പിന്നീട് 10:13 ആയപ്പോഴേക്കും സെന്‍സെക്സ് സൂചിക 65 പോയന്‍റ് ലാഭത്തില്‍ 17215.73 എന്ന ആശങ്കയ്ക്ക് ഇടയില്ലാത്ത നിലയിലെത്തി.

നിഫ്റ്റിയിലും സമാനമായ പ്രവണതയാണ് നിലനില്‍ക്കുന്നത്. നിഫ്റ്റി സൂചിക 5037.25 എന്ന നിലവരെ തുടക്കവ്യാപാരത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് എട്ട് പോയന്‍റ് ഉയരത്തില്‍ 5008.70 എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ പ്രമുഖരായ റിലയന്‍സ് എനര്‍ജി തന്നെയായിരുന്നു വെള്ളിയാഴ്ച രാവിലെയും മികച്ച പ്രകടനം കാഴ്ച വച്ചത്. തുടക്കത്തില്‍ അഞ്ച് ശതമാനം ലാഭമുണ്ടാക്കി. ടാറ്റസ്റ്റീല്‍ മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

കഴിഞ്ഞ ദിവസം ഇരു സൂചികകളും റിക്കോഡ് ഉയരത്തിലായിരുന്നു ക്ലോസ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :