സെന്‍സെക്സില്‍ 100 പോയന്റ് നഷ്ടം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2011 (17:59 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നഷ്ടം. സെന്‍സെക്‌സ് 99.79 പോയന്റിന്റെ നഷ്ടത്തോടെ 17,705.01 എന്ന നിലയിലും നിഫ്റ്റി 34.10 പോയന്റിന്റെ നഷ്ടത്തോടെ 5,326.60 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, റിയാലിറ്റി, ക്യപിറ്റല്‍ ,ഗുഡ്സ്, സാങ്കേതിക മേഖലകളിലെ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലായിരുന്നു.

സ്റ്റെറിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോര്‍സ്, ഭെല്‍, ഐ ടി സി, ടി സി എസ്, വിപ്രോ, ഡി എല്‍ എഫ് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. എച്ച് യു എല്‍, ഇന്‍ഫോസിസ്, ഹീറോ മോടോകോര്‍പ്, ടാറ്റ സ്റ്റീല്‍, എന്‍ ടി പി സി എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :