വിപണിയില്‍ തകര്‍ച്ച

മുംബൈ| PRATHAPA CHANDRAN|
വ്യാഴാഴ്ച വിപണി തുടക്കത്തില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ആഭ്യന്തര ഓഹരി വിപണി നേരിയ തോതില്‍ തിരിച്ചുവരവ് നടത്തി.

ആഗോള വിപണിയില്‍ നില നിന്ന ആശങ്കകള്‍ക്ക് അനുസൃതമായി വിപണി തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ സെന്‍സെക്സ് സൂചിക 18,973.42 എന്ന നിലയിലേക്ക് താണിരുന്നു. എന്നാല്‍, 10:30 ആയപ്പോഴേക്കും സൂചിക 19,198.87 എന്ന നിലയിലേക്ക് തിരിച്ച് എത്തിയിരുന്നു.

10:30 ന് സെന്‍സെക്സ് സൂചിക 91 പോയന്‍റ് നഷ്ടത്തില്‍ 19,289.83 എന്ന നിലയിലും ദേശീയ സൂചികയായ നിഫ്റ്റി 60 പോയന്‍റ് നഷ്ടത്തില്‍ 5,722.15 എന്ന നിലയിലുമാണ്.

ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായാണ് സെന്‍സെക്സ് 19 കെ നിലയില്‍ താഴേക്ക് പോവുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :