മുഹൂര്‍ത്ത വ്യാപാരത്തില്‍ നേട്ടം

മുംബൈ| WEBDUNIA|
ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് 33.97 പോയിന്റിന്റെ നേട്ടത്തോടെ 17288.83 എന്ന നിലയിലും നിഫ്റ്റി 10.20 പോയിന്റിന്റെ നേട്ടത്തോടെ 5201.80 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.

മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്സ് 80 പോയിന്റും നിഫ്റ്റി 23 പോയിന്റും ഉയര്‍ന്നാണു വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് നേട്ടം കുറയുകയായിരുന്നു.

പുതിയ വ്യാപാര വര്‍ഷമായ സംവത് 2068ന് തുടക്കം കുറിച്ചുകൊണ്ടാണ് മുഹൂര്‍ത്ത വ്യാപാരം നടന്നത്. വൈകീട്ട് 4.45 മുതല്‍ ആറു വരെയായിരുന്നു മുഹൂര്‍ത്ത വ്യാപാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :