സെൻസെക്‌സ് 453 പോയന്റ് നേട്ടതിൽ ക്ലോസ് ചെയ്‌തു, ടാറ്റ മോട്ടോഴ്‌സ് ഓഹരിയിൽ 21 ശതമാനത്തിന്റെ കുതിപ്പ്

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (17:30 IST)
ഒരിക്കൽ കൂടി റീട്ടെയ്‌ൽ നിക്ഷേപകർ കരുത്തുതെളിയിച്ചതോടെ വിപണിയുടെ റെക്കോഡ് കുതിപ്പിന് തുടർച്ച. ഓട്ടോ, ഐടി, മെറ്റൽ, ഇൻഫ്ര ഓഹരികൾ സൂചികകളെ വീണ്ടും റെക്കോഡ് ഉയരത്തിലെത്തിച്ചു.

സെൻസെക്‌സ് 452.74 പോയന്റ് നേട്ടത്തിൽ 60,737.05ലും നിഫ്റ്റി 169.80 പോയന്റ് ഉയർന്ന് 18,161.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35ശതമാനത്തിലെത്തിയതും വ്യാവസായികോത്‌പാദനത്തിൽ വർധനവുണ്ടായതും വിപണിക്ക് നേട്ടമായി.

ടാറ്റ മോട്ടോഴ്‌സ് ഓഹരിയിൽ 20 ശതമാനത്തിലേറെ നേട്ടമാണ് ഇന്നുണ്ടായത്. ഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ടസ്, പവർ ഗ്രിഡ് കോർപ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.ഓട്ടോ സൂചിക 3.5ശതമാനം ഉയർന്നു. എനർജി, ഇൻഫ്ര, ഐടി, മെറ്റൽ, പവർ, ക്യാപിറ്റൽ ഗുഡ് സൂചികകൾ ഒരുശതമാനംവീതവും ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 1.5ശതമാനവും നേട്ടമുണ്ടാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :