വില്പന സമ്മർദ്ദം: നാലാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മെയ് 2022 (18:20 IST)
തുടർച്ചയായ നാലാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്‌ത് വിപണി. പണപ്പെരുപ്പ നിരക്കും വ്യവസായ ഉത്പാദന ഡാറ്റയും ഈയാഴ്ച പുറത്തുവരാനിരിക്കെയാണ് വിപണിയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ ഇന്നും ഇന്ത്യയിലേത് നാളെയുമാണ് പുറത്തുവിടുക.

സെന്‍സെക്‌സ് 276.46 പോയന്റ് താഴ്ന്ന് 54,088.39ലും നിഫ്റ്റി 72.90 പോയന്റ് നഷ്ടത്തില്‍ 16,167.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറര്‍ സൂചികകള്‍ ബാങ്ക്, റിയാല്‍റ്റി എന്നിവ 0.5ശതമാനത്തോളം ഉയര്‍ന്നു. സ്മോൾ ക്യാപ് സൂചിക 2.2 ശതമാനമാണ് ഇടിഞ്ഞ‌ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :