സൂചികകൾ നാലാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്‌തു,നിഫ്‌റ്റി 17,992ൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (18:42 IST)
ചാഞ്ചാട്ടത്തിനൊടുവിൽ നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 148.53 പോയന്റ് നേട്ടത്തിൽ 60,284.31ലും നിഫ്റ്റി 46 പോയന്റ് ഉയർന്ന് 17,992ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രണ്ടാം പാദ പ്രവർത്തന ഫലങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാത്തതും ആഗോള വിപണിയിലെ ദുർബലാവാസ്ഥയും സൂചികകളിൽ പ്രതിഫലിച്ചെങ്കിലും പൊതുമേഖല ബാങ്ക്, ഉപഭോക്തൃ ഉത്പന്നം, ലോഹം, ഓട്ടോ മേഖലകളിൽ തുടർച്ചയായ വാങ്ങൽ താൽപര്യം വിപണിയിൽ പ്രതിഫലിച്ചു.

ടൈറ്റൻ കമ്പനി, ബജാജ് ഓട്ടോ, ബജാജ് ഫിൻസർവ്, എസ്ബിഐ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഓട്ടോ, എഫ്എംസിജി, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ഐടിയാകട്ടെ ഒരുശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :