സെന്‍സെക്സില്‍ നേരിയ വര്‍ദ്ധന

മുംബൈ| PRATHAPA CHANDRAN| Last Modified വ്യാഴം, 31 ജൂലൈ 2008 (17:36 IST)
അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ശുഭ സൂചനകള്‍ ഒന്നും ലഭിക്കാതിരുന്നതും റിസര്‍വ് ബാങ്കിന്‍റെ സാമ്പത്തിക നിയന്ത്രണങ്ങളും ഓഹരി വിപണിയെ വ്യാഴാഴ്ച പ്രതികൂലമായി ബാധിച്ചു. വ്യാപാരം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നഷ്ടത്തിലായ സൂചികകള്‍ വിപണി അവസാനത്തില്‍ നേരിയ തിരിച്ചുവരവ് നടത്തി.

ദിവസത്തില്‍ മിക്ക സമയത്തും നഷ്ടത്തില്‍ തന്നെയായിരുന്ന സെന്‍സെക്സ് വിപണി അവസാനിക്കാറായപ്പോഴാണ് ഊര്‍ജ്ജ്വസ്വലത നേടിയത്. മുന്‍‌നിര ഓഹരികളില്‍ ഉണ്ടായ വില്‍പ്പനയാണ് സെന്‍സെക്സിനെ മുന്നേറാന്‍ സഹായിച്ചത്.

സെന്‍സെക്സ് 75 പോയന്‍റ് ലാഭത്തോടെ 14,359.48 എന്ന നിലയിലാണ് വ്യാഴാഴ്ച വ്യാപാരം തുടങ്ങിയത്. വിപണി അവസാനത്തില്‍ സൂചിക 68.54 പോയന്‍റ് ലാഭത്തില്‍ 14,355.75 എന്ന നിലയിലായിരുന്നു. സെന്‍സെക്സ് സൂചിക 14,161.76 എന്ന താഴ്ചയിലും എത്തിയിരുന്നു.

നിഫ്റ്റിയിലും സമാനമായ കാഴ്ചയായിരുന്നു. സൂചിക 4342 എന്ന ഉയര്‍ച്ചയിലും 4285.55 എന്ന താഴ്ചയിലും എത്തി. വ്യാപാരം അവസാനിച്ചപ്പോള്‍ 19.40 പോയന്‍റ് ലാഭത്തില്‍ 4332.95 എന്ന നിലയിലെത്തിയിരുന്നു.

മെറ്റല്‍, ഓയില്‍, പവര്‍, റിയാലിറ്റി, ക്യാപിറ്റല്‍ ഓഹരികള്‍ക്കായിരുന്നു വ്യാഴാഴ്ച മുന്‍‌തൂക്കം ലഭിച്ചത്. ബാങ്കിംഗ് ഓഹരികളും വിപണി അവസാനത്തില്‍ നഷ്ടം നികത്തി. ഐടി, എഫ്‌എംസിജി ഓഹരികള്‍ നേട്ടമുണ്ടാക്കിയില്ല.

ടാറ്റ പവര്‍ (4%), റ്റാറ്റ സ്റ്റീല്‍(3.95%), ഡി‌എല്‍‌എഫ്(3.8%), എസ്‌ബി‌ടി (2.05%) എന്നീ പ്രമുഖര്‍ നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്സ് (3.1%), മാരുതി സുസുക്കി (2.35%), ഗ്രാസിം (2.75%) എന്നിവര്‍ക്ക് നഷ്ടത്തിന്‍റെ ദിവസമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :