സെന്‍സെക്സ് വാര്‍ഷിക റിക്കോഡില്‍

മുംബൈ| PRATHAPA CHANDRAN|
ആഭ്യന്തര ഓഹരിവിപണിയിലെ പ്രധാന സൂചികയായ സെന്‍സെക്സ് വര്‍ഷാവസാനമായ തിങ്കളാഴ്ച മികച്ച രണ്ടാമത്തെ വേഗമേറിയ ഉയരത്തില്‍ എത്തി. തിങ്കളാഴ്ച 47.1 ശതമാനം വാര്‍ഷിക ഉയര്‍ച്ചയിലാണ് സെസ്ന്‍സെക്സ് സൂചിക ക്ലോസ് ചെയ്തത്.

2006 ഡിസംബര്‍ 31 ന് സെന്‍സെക്സ് സൂചിക 13,786.91 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 2007 ഡിസംബര്‍ 31 ന് സൂചിക ക്ലോസ് ചെയ്തത് 6,500 പോയന്‍റ് ഉയരെ 20,286.99 എന്ന നിലയിലും.

എന്നാല്‍ ശതമാന കണക്ക് അനുസരിച്ച് സെന്‍സെക്സ് റിക്കോഡ് നേട്ടം കൈവരിച്ചത് 2003 ല്‍ ആണ്- അന്ന് 73 ശതമാനമായിരുന്നു നേട്ടം.

തിങ്കളാഴ്ച സെന്‍സെക്സ് സൂചിക 80.4 പോയന്‍റ് ഉയര്‍ന്ന് 20286.99 എന്ന നിലയിലും നിഫ്റ്റി 59 പോയന്‍റ് ഉയര്‍ന്ന് 6138.60 എന്ന നിലയിലും ക്ലോസ് ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :