വിപണിയില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 13 ജനുവരി 2011 (10:25 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. സെന്‍സെക്‌സ് 116.95 പോയന്റിന്റെ നഷ്ടത്തില്‍ 19,417.15 എന്ന നിലയിലും നിഫ്റ്റി 32.15 പോയന്റ് നഷ്ടത്തില്‍ 5,831.10 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്.

വ്യാഴാഴ്ച 8 സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ മോട്ടോഴ്‌സ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, എല്‍ ആന്‍ഡ് ടി തുടങ്ങിയവയാണ് നേട്ടത്തില്‍.

ഇന്‍ഫോസിസ്, ഹീറോ ഹോണ്ട, ഐസിഐസിഐ ബാങ്ക്, സ്‌റ്റെര്‍ലൈറ്റ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

തുടര്‍ച്ചയായ ആറ് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. സെന്‍സെക്‌സ് 337.76 പോയന്റ് നേട്ടത്തോടെ 19534.10 എന്ന നിലയിലും നിഫ്റ്റി 109.15 പോയന്റ് നേട്ടത്തോടെ 5863.25 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :