ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 30 ജനുവരി 2008 (11:05 IST)

ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ മികച്ച തുടക്കം കുറിച്ചെങ്കിലും 10.15 ഓടെ വിപണിയില്‍ നേരിയ തിരിച്ചടിയുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് 61 പോയിന്‍റ് നഷ്ടത്തിലായിരുന്നു.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 18,129.18 എന്ന നിലവരെ ഉയരുകയുണ്ടായി. പിന്നീട് 85.71 പോയിന്‍റ് അഥവാ 0.47 ശതമാനം നഷ്ടത്തില്‍ 18,006.23 വരെ താഴുകയുണ്ടായി. ഏകദേശം 10.15 ഓടെ സൂചിക 33.20 പോയിന്‍റ് അഥവാ 0.63 ശതമാനം നഷ്ടത്തിലായി.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ തുടക്കത്തില്‍ 5314.30 വരെ ഉയര്‍ന്നെങ്കിലും പിന്നീട് 5,283.75 വരെ താഴുകയുണ്ടായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില ബുധനാഴ്ച രാവിലെ 2.15 ശതമാനം ഉയര്‍ന്ന് 2,273 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. റിയാലിറ്റി രംഗത്തെ ഡി.എല്‍.എഫ് ഓഹരി വില 1.35 ശതമാനവും ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരി വില 1.55 ശതമാനവും വര്‍ദ്ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :