സ്ക്വാഷ്: ദീപിക, അന്വേഷ പ്രീ ക്വാര്‍ട്ടറില്‍

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (17:43 IST)
വനിതാ വിഭാഗം ടോപ് സീഡും മലയാളി താരവുമായ ദീപിക പള്ളിക്കലും റെഡിയും പതിമൂന്നാമത് ലോക ജൂനിയര്‍ സ്ക്വാഷ് ചാംപ്യന്‍ഷിപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ന്യൂസിലാന്‍ഡിന്‍റെ ലന്‍ ഹരിസനെ തോല്‍പ്പിച്ചാണ് പതിനേഴുകാരിയായ ദീപിക വിജയം നേടിയത്.

പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിന്‍റെ യത്രെബ് അദെലാണ് ദീപികയുടെ എതിരാളി. ആദ്യ റൗണ്ടില്‍ എതിരാളിയായ യുഎസ്എയുടെ നതാഷ കിങ്ഷോട്ടിന് വെറും ആറു പോയിന്‍റ് മാത്രം വിട്ടുകൊടുത്താണ് ദീപിക വിജയം സ്വന്തമാക്കിയത്. ദീപികക്ക് പുറമെ മറ്റൊരു ഇന്ത്യന്‍ താരമായ അന്വേഷാ റെഡ്ഡിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

ടൂര്‍ണമെന്‍റിലെ ടോപ്‌സീഡ് താരമായ ദീപിക ഇത്തവണ കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2005 ല്‍ റണ്ണറപ്പായ ജോഷ്‌ന ചിന്നപ്പയുടേതാണ് ഒരു ഇന്ത്യക്കാരിയുടെ ഇതുവരെയുള്ള മികച്ച നേട്ടം. രണ്ടു വര്‍ഷമായി ഈജിപ്തുകാരനായ ആമിര്‍ വാജിഹിന് കീഴിലാണ് ദീപിക പരിശീലിക്കുന്നത്. ഈജിപ്ത് താരങ്ങളായിരിക്കും ടൂര്‍ണമെന്റില്‍ ദീപികക്ക് പ്രധാന വെല്ലുവിളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :