സിറ്റിക്കെതിരെ വീണ്ടും ഫെര്‍ഗൂസന്‍

മാഞ്ചസ്റ്റര്‍| WEBDUNIA| Last Modified ഞായര്‍, 26 ജൂലൈ 2009 (16:02 IST)
പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍‌മരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ തുടരുന്നു. സിറ്റി ഒരു ചെറിയ ക്ലബ്ബ് മാത്രമാണെന്ന് പറഞ്ഞാണ് ഫെര്‍ഗി ഇത്തവണ കളിയാക്കിയത്.

വന്‍ തോതില്‍ പണമൊഴുക്കി ഇമ്മാനുവല്‍ അഡബയോര്‍, സോസ് സാന്‍റാക്രൂസ്, ഗെരത് ബാരി, കാര്‍ളോസ് ടെവസ് എന്നിവരെ വലയിലാക്കിയെങ്കിലും സിറ്റി ഇപ്പോഴും ചെറിയ മനസ്സുള്ള ഒരു ചെറിയ ക്ലബ്ബ് മാത്രമാണെന്ന് ഫെര്‍ഗൂസന്‍ കളിയാക്കി.

അവര്‍ക്ക് എപ്പോഴും സംസാരിക്കാനുള്ളത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കുറിച്ച് മാത്രമാണ്. അതില്‍ നിന്ന് പുറത്തുവരാന്‍ അവര്‍ക്കാവില്ല. മാഞ്ചസ്റ്ററില്‍ നിന്ന് ടെവസിനെ സ്വന്തമാക്കിയത് വലിയ വിജയമാണെന്നാണ് അവര്‍ കരുതുന്നത്. അത് വലിയ കര്യമൊന്നുമല്ല.

അഡബയോറിനെ വേണമെങ്കില്‍ മാഞ്ചസ്റ്ററിന് സ്വന്തമാക്കാമായിരുന്നു. എന്ത് കൊണ്ടാണ് കളിക്കാര്‍ സിറ്റിയിലേക്ക് പോകുന്നത് എന്നതിന്‍റെ ഉത്തരം വളരെ ലളിതമാണ്. പണം. അത് മാത്രമാണ് കളിക്കാര്‍ സിറ്റിയിലക്ക് പോകാനുള്ള കാരണമെന്നും ഫെര്‍ഗുസന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :