യുവേഫ ചാമ്പ്യന്‍സ്:ക്വാര്‍ട്ടറില്‍ വമ്പന്‍‌മാര്‍

റോം| WEBDUNIA|
ഇക്കുറിയും പതിവു തെറ്റിക്കാതെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടറില്‍ വമ്പന്‍‌മാരാണ് കടന്നുകൂടിയവരില്‍ അധികവും. കലാശക്കളികളിലേക്കുള്ള വഴിയില്‍ റയലിനും ഇന്‍ററിനും മത്രമാണ് പിഴച്ചത്.

ലിവര്‍പൂളിനോട് നാണം കെട്ട തോല്‍‌വി ഏറ്റുവാങ്ങിയാണ് (4-0) റയല്‍ പുറത്തായതെങ്കില്‍ ഇന്‍റര്‍മിലാന്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്ററിനോട് പൊരുതാതെ കീഴടങ്ങുകയായിരുന്നു.(2-0). ഇതൊഴിച്ചാല്‍ ചെല്‍‌സിയും ആര്‍സെനലും ബാഴ്സെലോണയും ഉള്‍പ്പെടെ വമ്പന്‍‌മാരെല്ലാം പതിവുപോലെ ക്വാര്‍ട്ടറില്‍ കടന്നു. ഇനിയുള്ള ഓരോ തോ‌ല്‍‌വിയും പുറത്തേക്കുള്ള വഴി തെളിക്കുമെന്നതിനാല്‍ പോരാട്ടങ്ങള്‍ക്ക് വാശിയേറും.

വിയ്യാറലും ബയേണ്‍ മ്യൂണികും എവേ ഗോ‍ളിന്‍റെ ആനുകൂല്യത്തില്‍ ക്വാര്‍ട്ടറിലെത്തിയ എഫ്‌സി പോര്‍ട്ടോയും വിസില്‍ മുഴങ്ങാനുള്ള കാത്തിരിപ്പിലാ‍ണ്. അടുത്ത മാസം ഏഴിനും എട്ടിനുമാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലുകള്‍. 14നും 15നും രണ്ടാം ക്വാ‍ര്‍ട്ടര്‍ ഫൈനലും നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :