ലണ്ടന്‍: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫിലിപ്പെ മാസ വീണ്ടും ഡ്രൈവിംഗ് സീറ്റില്‍. ഫെറാരിയുടെ മാരാനെല്ലോയിലെ പ്രധാന ഓഫീസിന് സമീപം ഫിയോറാനോ സര്‍ക്യൂട്ടിലാണ് മാസ ഡ്രൈവിംഗില്‍ പരീക്ഷണം നടത്തിയത്. ഫെറാരിയുടെ 2007 റെയ്സിംഗ് കാറാണ് മാസ ട്രാക്കിലിറക്കിയത്.