മാഞ്ചസ്റ്ററിനും ലിവര്‍പൂളിനും വിജയം

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 26 ഏപ്രില്‍ 2009 (13:05 IST)
പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തിന്‍റെ വീറും വാശിയും ഊര്‍ജിതമാക്കി ലിവര്‍പൂളും മാഞ്ചസ്റ്ററും ലീഗ് മത്സരങ്ങളില്‍ ഓരോ ജയം കൂടി സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ ടോട്ടന്‍ഹാമിനെയും (5-2) ലിവര്‍പൂള്‍ ഹള്‍‌സിറ്റിയെയും (3-1) ആണ് പരാജയപ്പെടുത്തിയത്.

ഇതോടെ മാഞ്ചസ്റ്ററിന് 77 പോയിന്‍റും ലിവര്‍പൂളിന് 74 പോയിന്‍റുമായി. ആദ്യപകുതിയില്‍ 2-0 ത്തിന് പിന്നിലായിരുന്ന മാഞ്ചസ്റ്റര്‍ രണ്ടാം പകുതിയില്‍ തുടരെ ഗോളുകളടിച്ച് ടോട്ടന്‍‌ഹാമിന്‍റെ പ്രതീക്ഷകള്‍ അസ്തമിപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയിലെ ആദ്യ ഇരുപത്തിരണ്ട് മിനുട്ടുകള്‍ക്കുള്ളിലാണ് ഫെര്‍ഗ്യൂസന്‍റെ ചുണക്കുട്ടികള്‍ അഞ്ച് തവണ ടോട്ടന്‍ഹാമിന്‍റെ ഗോള്‍വല കുലുക്കിയത്.

വെയ്ന്‍ റൂണി രണ്ട് തവണ പ്രഹരം നടത്തിയപ്പോള്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും ദിമിറ്റര്‍ ബെര്‍ബറ്റൊവും ഓരോ തവണയും മാഞ്ചസ്റ്ററിന് വേണ്ടി ലക്‍ഷ്യം കണ്ടു. ക്സാബി അലോണ്‍സൊയും ഡിറിക് ക്യൂട്ടും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളാണ് ലിവര്‍പൂളിന് തുണയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :