ബ്ലോണ്‍സ്ക്കയ്‌ക്ക് വിലക്ക്

PROPRO
ഒളിമ്പിക്‍സില്‍ ഉത്തേജക മരുന്നടിച്ച ഉക്രയിന്‍ അത്‌ലറ്റ് ല്യുഡ്മിളാ ബ്ലോണ്‍സ്കയ്ക്ക് ആജീവനാന്ത വിലക്ക്. ബീജിംഗ് ഒളിമ്പിക്‍സിനിടയില്‍ ആയിരുന്നു ഹെപ്റ്റാപ്ത്‌ലണ്‍ താരമായ ബ്ലോണ്‍സ്ക മരുന്നടിച്ചതായി കണ്ടെത്തിയത്.

നിരോധിത മരുന്നായ അനബോളിക് സ്റ്റെറോയ്‌ഡിന്‍റെ അംശം കണ്ടെത്തുകയായിരുന്നു. ഒളിമ്പിക്‍സില്‍ ലഭിച്ച വെള്ളി മെഡല്‍ താരത്തോട് നേരത്തേ തന്നെ തിരികെ വാങ്ങിയിരുന്നു. രണ്ടാം തവണയും മരുന്നടിക്ക് പിടിയിലായതിനെ തുടര്‍ന്നാണ് 30 കാരിയായ താരത്തിനെതിരെ കടുത്ത ശിക്ഷ നിലവില്‍ വന്നത്.

ബ്ലോണ്‍സ്കയുടെ പരിശീലകനും ഭര്‍ത്താവുമായ സെറി ബ്ലോണ്‍സ്കിക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. മരുന്ന് പരിശോധനയിലെ എയും ബിയും ടെസ്റ്റുകള്‍ പോസിറ്റീവ് ആകുകയായിരുന്നു.

ബീജിംഗ്:| WEBDUNIA| Last Modified ശനി, 30 ഓഗസ്റ്റ് 2008 (14:47 IST)
താന്‍ മരുന്നടിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചെന്നും എങ്ങനെയാണ് തന്‍റെ ശരീരത്തില്‍ ഉത്തേജക മരുന്നിന്‍റെ അംശം കണ്ടതെന്ന് അറിയില്ലെന്നുമായിരുന്നു ആദ്യം പിടിക്കപ്പെട്ടപ്പോള്‍ താരത്തിന്‍റെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :