ബാഴ്സലോണയിലും നദാലിന് അഞ്ചാം കിരീടം

ബാഴ്സലോണ| WEBDUNIA|
മോണ്ടേ കാര്‍ലോയ്ക്ക് പിന്നാലെ ബാഴ്സലോണയിലും ടെന്നിസ് താരം റാഫേല്‍ നദാല്‍ തുടര്‍ച്ചയായ അഞ്ചാം കിരീടം സ്വന്തമാക്കി. ഡേവിഡ് ഫെററിനെ പരാജയപ്പെടുത്തിയാണ് (6-2, 7-5) നദാല്‍ കിരീടം നേടിയത്.

ലോക ഒന്നാം നമ്പര്‍ താരമായ നദാല്‍ കഴിഞ്ഞ തവണയും ഫെററിനെ തോല്‍‌പിച്ചാ‍ണ് കിരീടം നേടിയത്. മികച്ച പോരാട്ടമാണ് ഫെറര്‍ പുറത്തെടുത്തത്.

കഴിഞ്ഞ ആഴ്ച നടന്ന മോണ്ടേ കാര്‍ലോ ടെന്നീസ് ടൂര്‍ണ്ണമെന്‍റിലും നദാല്‍ തുടര്‍ച്ചയായ അഞ്ചാം കിരീടം സ്വന്തമാക്കിയിരുന്നു. അടുത്തമാസം അവസാനം നടക്കുന്ന ഫ്രഞ്ച് ഓപ്പണിലും അഞ്ചാം കിരീടം ലക്‍ഷ്യമിട്ടാണ് നദാല്‍ ഇറങ്ങുന്നത്.

2005ന് ശേഷം നാല് തവണ മാത്രമേ നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ പരാജയപ്പെട്ടിട്ടുള്ളു. കഴിഞ്ഞ വര്‍ഷത്തെ റോം മാസ്റ്റേഴ്സ് ഇവന്‍റില്‍ സ്പെയ്ന്‍ താരം തന്നെയായ ജുവാന്‍ കാര്‍ലോസ് ഫെറേറോ ആണ് നദാലിനെ കളിമണ്‍ കോര്‍ട്ടില്‍ അവസാനം പരാജയപ്പെടുത്തിയത്. പരിക്കിന്‍റെ പിടിയിലായിരുന്നു അന്ന് നദാല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :